GK MASTERS
PSC PREPARATION
2018 ഒക്ടോബർ 17, ബുധനാഴ്ച
2018 സെപ്റ്റംബർ 10, തിങ്കളാഴ്ച
PSC മലയാളം ഭാഗത്ത് വന്നേക്കാവുന്ന ചില ശൈലികൾ
മലയാളം ശൈലികള്
1. കൈ കഴുകുക :- ഉപേക്ഷിച്ച് രക്ഷപെടുക
2. കോടാലി :- ഉപദ്രവകാരി
3. ഗണപതിക്കല്ല്യണം :-നാളെനാളെയെന്ന് നീണ്ടുപോവുക
4. ഗ്രന്ഥകീടം :- പുസ്തകപ്പുഴു
5. ചക്രം ചവിട്ടുക :- വല്ലാതെ ബുദ്ധിമുട്ടുക
6. ജലരേഖ :- വെള്ളത്തിൽ വരച്ച വരപോലെ പാഴിലായത്
7. തട്ടിവിടുക :- കൂസലില്ലതെ ഓരോന്ന് പറയുക
8. താപ്പാന :- തഴക്കവും പഴക്കവും ഉള്ളയാൾ, പരിച്ചയക്കുടുതൽ കൊണ്ട് ഉപദ്രവക്കാരിയായയാൾ
9. തേച്ചു മായ്ച്ചു കളയുക :- തെളിവും മറ്റും നശിപ്പിക്കുക
10. തോളിലിരുന്നു ചെവി തിന്നുക :-അടുത്തുക്കുടി ചതിക്കുക
11. ദീപാളി കുളിക്കുക :- അനാവശ്യ ചെലവു ചെയ്തു നശിപ്പിക്കൽ
12. നട്ടെല്ല് :- പൌരുഷം, ധൈര്യം , തന്റേടം
13. നാരദൻ :- ഏഷണിക്കാരൻ
14. പകിട :- കൗശല പ്രയോഗം
15 .പഴയ മണ്ണ് :- യാതൊന്നും ഉണ്ടാവാത്തത്
16. പിടലിയൊടിയുക :- വിഷമം നേരിടുക
17. പിത്തലാട്ടം :- നാട്യം , ഭാവം
18 .പുത്തനച്ചി :- ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോഴുള്ള ഉത്സാഹക്കുടുതൽ
19 .ആചന്ദ്രതാരം :- ചന്ദ്രനും താരങ്ങളുമുള്ള കാലത്തോളം
20 .ആനച്ചന്തം :- ആകപ്പാടെയുള്ള ഭംഗി
21 .ആറിയ കഞ്ഞി പഴങ്കഞ്ഞി :- തുടക്കത്തിൽ പറയുമ്പോൾ ഉള്ള ഉത്സാഹം പിന്നെയില്ലാതാവുക
22. ഇഞ്ചി കടിക്കുക :- ദേഷ്യപ്പെടുക
23. ഉണ്ണാതെ തിന്നാതെ :- ഒന്നും അനുഭവിക്കാതെ
24. ഉരുക്കഴിക്കുക :- ആവർത്തിക്കുക
25. ഉരുളയ്ക്കുപ്പേരി :- ചുട്ട മറുപടി
26. കടലിൽ കായം കലക്കുക :- നിഷ്ഫലമായ പ്രവർത്തി , വലിയ കാര്യത്തിന് ചെറിയ പ്രതിവിധി
27. കമ്പോടുകമ്പ് :- ആദ്യാവസാനം
28. കരതലാമലകം :- ഉള്ളം കയ്യിലെ നെല്ലിക്ക പോലെ സ്പഷ്ടം
29. കരപിടിക്കുക :- രക്ഷപെടുക
30. കിണറ്റിലെ തവള :- ലോകവിവരം ഇല്ലാത്തയാൾ
31. കീറാമുട്ടി :- മനസ്സിലാക്കാൻ ബുദ്ധിമുട്ട്
32. കിളികിളി പോലെ പറയുക :- തടസ്സം കൂടാതെ പറയുക
33. കുത്തിപ്പൊക്കുക :- മറന്ന സംഭവം വീണ്ടും ശ്രദ്ധയിൽ കൊണ്ടുവരിക
34. കുന്തം വിഴുങ്ങിയ പോലെ :-അമ്പരന്ന് നിൽക്കുക ,ഇതികർത്യവതാമൂഡനായി നിൽക്കുക




